ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പ്രണയം എന്താണെന്ന് മനുഷ്യർ ശരിയായി പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് നടൻ ഹരീഷ് പേരടി. കണ്ണൂരിലെ വിഷ്ണു പ്രിയയുടെ കൊലപാതകവും തിരുവനന്തപുരത്തെ ഷാരോൺ രാജിന്‍റെ കൊലപാതകവും പരാമർശിച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ പ്രതികരണം. പ്രണയം എന്താണെന്ന് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
“പ്രണയിക്കാൻ അറിയാത്ത ഒരാൾ കാമുകിയെ വെട്ടി കൊല്ലുന്നു.
പ്രണയിക്കാൻ അറിയാത്ത ഒരുത്തി കാമുകനെ വിഷം നൽകി കൊല്ലുന്നു. പാഠ്യപദ്ധതിയിൽ പ്രണയം ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രണയം രാഷ്ട്രീയമാണ്. കുട്ടികൾ അത് ശരിയായ രീതിയിൽ പഠിക്കണം. പ്രണയമില്ലാത്തവർക്ക് ഒരു നല്ല അയൽ പക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല ലോകവും ഉണ്ടാക്കാൻ കഴിയില്ല. പ്രണയത്തെ പഠിക്കുമ്പോൾ മാത്രമാണ് നിങ്ങൾ ആധുനിക മനുഷ്യനായിത്തീരുന്നത്. ശാസ്ത്രം മനസ്സിലാക്കാൻ പോലും പ്രണയം അത്യന്താപേക്ഷിതമാണ്. ദൈവവും ദൈവമില്ലായ്മയും പ്രണയമാണ്. പ്രണയമില്ലാതെ ഒരു മനുഷ്യന് ജീവിക്കാനാവില്ല. എന്നാൽ പ്രണയം സ്വകാര്യ സ്വത്തവകാശമല്ല, മറിച്ച് അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്ന് പഠിക്കണം. പ്രണയം പഠിക്കാത്തവന് പ്രണയിക്കാൻ അവകാശമില്ലെന്നും അവൻ, അവൾ പഠിച്ചേ തീരൂ”. ഹരീഷ് പേരടി
ഫേസ്ബുക്കിൽ കുറിച്ചു.