ഇലന്തൂർ നരബലി; റോസ്‌ലിന്റെ കൊലപാതകം പുനരാവിഷ്കരിക്കാൻ പൊലീസ്

കൊച്ചി: ഇലന്തൂരിൽ നരബലിക്ക് ഇരയായ റോസ്‌ലിന്‍റെ കൊലപാതകം പുനരാവിഷ്കരിക്കാൻ അന്വേഷണ സംഘം. പ്രതികളുമായി തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം ഇലന്തൂരിലെത്തി. ഡമ്മി പരീക്ഷണം നടത്തി തെളിവെടുപ്പ് നടത്തും. തമിഴ്നാട് സ്വദേശിനിയായ പത്മത്തിന്‍റെ കൊലപാതകം ഡമ്മി ഉപയോഗിച്ച് തെളിവെടുത്തിരുന്നു.

റോസ്‌ലിനെ കൊലപ്പെടുത്തിയ ഇലന്തൂരിലെ ഭഗവൽ സിങ്ങിന്‍റെയും ലൈലയുടെയും വീട്ടിലും സ്വർണം പണയപ്പെടുത്തിയ ധനകാര്യ സ്ഥാപനത്തിലും എത്തിച്ച് തെളിവെടുക്കും. കൊലക്കേസിൽ പൊലീസ് തെളിവെടുപ്പ് തുടരുകയാണ്. റോസ്‌ലിനെ കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച കത്തികളിലൊന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനായുള്ള തിരച്ചിലും തുടരും. കേസ് കോടതിയിലെത്തുമ്പോൾ തെളിവുകളുടെ അഭാവത്തിനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് പൊലീസിന്റെ നീക്കം.

Read Previous

ആശുപത്രിയിലെ ശുചിമുറിയില്‍ പതിനേഴുകാരി പ്രസവിച്ച സംഭവം; പ്രതി പിടിയില്‍

Read Next

പ്രണയം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹരീഷ് പേരടി