ചെരിപ്പിൽ തുന്നിച്ചേർത്തും സിബ്ബിനോട് ചേർത്തുവെച്ചും കൊച്ചിയിൽ സ്വർണക്കടത്ത്

നെടുമ്പാശ്ശേരി: ചെരുപ്പിനുള്ളിൽ തുന്നിച്ചേർത്തും പാന്‍റിന്‍റെ സിബ്ബിൽ ചേർത്തും കടത്തിയ സ്വർണം കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. കൊല്ലം സ്വദേശി കുമാറാണ് 49 ലക്ഷം രൂപ വിലവരുന്ന 1.032 കിലോ സ്വർണ്ണം പേസ്റ്റ് രൂപത്തിൽ രണ്ട് ചെരുപ്പുകൾക്കുള്ളിൽ തുന്നിച്ചേർത്തത്.

മാലിയിൽ നിന്ന് എത്തിയ കുമാറിന്‍റെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളുടെ ചെരിപ്പുകൾ ഊരി പരിശോധിക്കുകയായിരുന്നു. മുമ്പും ഇത്തരത്തിൽ സ്വർണ്ണം കാലിൽ കെട്ടിയ നിലയിൽ പിടികൂടിയിരുന്നു.

കസ്റ്റംസിന്‍റെ കണ്ണുവെട്ടിക്കാനാണ് പാന്‍റിന്‍റെ സിബ്ബിൽ ഘടിപ്പിച്ച 47 ഗ്രാം സ്വർണവുമായി യാത്രക്കാരൻ എത്തിയത്. പിടികൂടിയില്ലെങ്കിൽ വലിയ തോതിൽ സ്വർണം കടത്തുകയായിരുന്നു ലക്ഷ്യം.

Read Previous

എൽദോസ് കേസിൽ അഭിഭാഷകരെ പ്രതി ചേർത്തു; അഭിഭാഷക സമരത്തിൽ സ്തംഭിച്ച് ഹൈക്കോടതി

Read Next

ബസിടിച്ച് വഴിയാത്രികന്റെ മരണം; പ്രതിയെ സഹായിച്ചവരുടെ പക്കൽ സ്റ്റേറ്റ് നമ്പർപ്ലേറ്റ്