സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു; പവന് 120 രൂപയാണ് കുറഞ്ഞത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന്‍റെ വിപണി വില 37280 രൂപയാണ്.

ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 35 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4675 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 30 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 3865 രൂപയാണ്.

അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് വില 90 രൂപയാണ്. 

Read Previous

രാജ്യത്ത് 1326 പുതിയ കോവിഡ് കേസുകൾ; സജീവ കേസുകൾ 17,912

Read Next

ഹൈക്കോടതി സുരക്ഷ ശക്തമാക്കി; ഓൺലൈൻ പാസ് ഇല്ലാതെ ഇനി പ്രവേശനമില്ല