അക്രമങ്ങൾ കൂടുന്നു; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

കൊച്ചി: ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് കേരള പൊലീസിൽ നിയന്ത്രണം നഷ്ടപ്പെട്ടു. മ്യൂസിയം കേസിലെ പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല. സംസ്ഥാനത്ത് അക്രമങ്ങൾ വർദ്ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്ത പൊലീസ് സ്വപ്നയുടെ ആരോപണങ്ങളിൽ നടപടിയെടുക്കുന്നില്ല. ആഭ്യന്തര വകുപ്പിന്‍റെ പരാജയം. കുന്നപ്പള്ളിക്ക് ഒരു നീതി, മുൻ മന്ത്രിമാർക്ക് മറ്റൊരു നീതിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കടുത്ത വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.

നിത്യോപയോഗ സാധനങ്ങൾക്ക് ഉയർന്ന വിലയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്, നടപടിയെടുക്കുന്നില്ല. മുഖ്യമന്ത്രി വീണ വായിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Read Previous

ആലപ്പുഴയിലെ പക്ഷിപ്പനി; കേന്ദ്ര സംഘം ജില്ലയിൽ പര്യടനം തുടങ്ങി

Read Next

ഗുജറാത്തിൽ സി-295 വിമാന നിർമ്മാണ കേന്ദ്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി