ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അഹമ്മദാബാദ്: ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇതിനായി എല്ലാ സമുദായങ്ങളുമായും ചർച്ച നടത്തണം. ഗുജറാത്തിൽ ഏകവ്യക്തിനിയമം നടപ്പാക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കെജ്രിവാൾ പറഞ്ഞു.
“ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അവർ ഇതേ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം അത് നടപ്പാക്കിയില്ല. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചെങ്കിലും ഇപ്പോൾ അപ്രത്യക്ഷമാണ്. ഗുജറാത്തിലും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം അത് അപ്രത്യക്ഷമാകും”, കെജ്രിവാൾ പറഞ്ഞു.
ഗുജറാത്തിൽ ഏക വ്യക്തിനിയമം നടപ്പാക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മൂന്നോ നാലോ അംഗങ്ങളുള്ള സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാൻ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് മന്ത്രിസഭ അധികാരം നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് സമിതി രൂപീകരിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘ്‌വി പറഞ്ഞു.