ലോകത്തിലെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം; കാനായിയുടെ സാഗര കന്യകയ്ക്ക് റെക്കോർഡ്

തിരുവനന്തപുരം: ശംഖുമുഖത്തെ സാഗര കന്യകയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ഈ ശിൽപം ലോകത്തിലെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം എന്ന റെക്കോർഡ് സ്വന്തമാക്കി.

സാഗര കന്യകയുടെ ശിൽപം ചിപ്പിക്കുള്ളിൽ കിടക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ശിൽപത്തിന് 87 അടി നീളവും 25 അടി ഉയരവുമുണ്ട്. 1990ൽ പണി ആരംഭിച്ച ഈ ശിൽപം നിർമ്മിക്കാൻ രണ്ട് വർഷമെടുത്തു. ശിൽപത്തിന്‍റെ നിർമ്മാണച്ചുമതല ടൂറിസം വകുപ്പാണ് കാനായി കുഞ്ഞിരാമനെ ഏൽപ്പിച്ചത്. ഈ നിർമ്മാണത്തിന് അദ്ദേഹം പ്രതിഫലം വാങ്ങിയിട്ടില്ല. 

ശിൽപനിർമ്മാണത്തിൽ ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്ന് കാനായി കുഞ്ഞിരാമൻ പ്രതികരിച്ചിരുന്നു. അന്നത്തെ ജില്ലാ കളക്ടർ നളിനി നെറ്റോ നിർമ്മാണത്തെ എതിർത്തെങ്കിലും മുഖ്യമന്ത്രിയായിരുന്ന കരുണാകരന്‍റെ ഇടപെടലിനെ തുടർന്നാണ് നിർമ്മാണം പൂർത്തിയാക്കാൻ അനുമതി ലഭിച്ചതെന്നും കാനായി പറഞ്ഞിരുന്നു. 

Read Previous

കോതമംഗലത്ത് സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ് വേട്ട; ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു

Read Next

കശ്മീരില്‍ മണ്ണിടിച്ചില്‍; പൊലീസുകാരനടക്കം നാല് മരണം