ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സ്കൂൾ ബാഗിനൊപ്പം വിലകൂടിയ ശ്രവണസഹായി നഷ്ടപ്പെട്ട ബധിര വിദ്യാര്‍ഥി റോഷന് പുതിയ ശ്രവണസഹായി ഞായറാഴ്ച കൈമാറുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. കിംസ് ആശുപത്രിയുടെ സഹായത്തോടെയാണ് ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതെന്നും ആര്യ രാജേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
“പ്രിയപ്പെട്ടവരേ, രാജാജി നഗറിലെ റോഷന് നാളെ ഞാൻ ഒരു പുതിയ ശ്രവണസഹായി കൈമാറുന്നു. രാവിലെ 9 മണിക്ക് റോഷന്റെ വീട്ടിലെത്തി ശ്രവണസഹായി നൽകാനാണ് തീരുമാനം. കിംസ് ആശുപത്രിയുടെ സഹായത്തോടെയാണ് ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നത്. റോഷനെ സഹായിക്കാൻ നിരവധി പേർ നഗരസഭയെ സമീപിച്ചു. നന്മനഷ്ടപ്പെട്ടിട്ടില്ലെന്ന് ഞങ്ങൾക്ക് തോന്നിയ നിമിഷമായിരുന്നു അത്. ഈ അവസരത്തിൽ എല്ലാവർക്കും നന്ദി പറയട്ടെ,” ആര്യ രാജേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.