ചാക്കോച്ചന്റെ നായിക നയന്‍താര

മലയാളത്തിലേക്ക് ​വീണ്ടും അഭിനയിക്കാനൊരുങ്ങി നയന്‍താര. നിഴല്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബേബനാണ് നായകന്‍.
ഒട്ടനവധി രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാരിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു ഭട്ടതിരിയാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്. ലവ് ആക്ഷനാണ് നയന്‍സ് അവസാനമായി മലയാളത്തില്‍ അഭിനയിച്ച ചിത്രം.


ത്രില്ലര്‍ സ്വഭാവമുള്ള കഥാ പശ്ചാത്തിലത്തിലാണ് കഥ ഒരുങ്ങുന്നത്. എസ്. സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി. ടി.പി, ഗണേഷ്, ജോസ് എന്നിവർ നിർമ്മാതാക്കളാണ്. ദീപക് ഡി മേനോൻ ഛായാ ഗ്രഹണവും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിർവഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുൺ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി- സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി- ടൈറ്റിൽ ഡിസൈൻ, മേക്കപ്പ്- റോണക്സ് സേവ്യർ.

LatestDaily

Read Previous

പച്ചക്കറി വില കുതിക്കുന്നു: തോന്നിയ വില

Read Next

ലഹരി പുകയ്ക്കുന്നത് 10 രൂപ നോട്ട് കത്തിച്ച്; ഒറ്റ വലിക്ക് 100 രൂപ