ക്യാഷ് ഓൺ ഡെലിവറിക്ക് ഫ്ലിപ്പ്കാർട്ടിന് ഇനി കൂടുതൽ പണം നൽകണം

ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട് ക്യാഷ്-ഓൺ-ഡെലിവറി ഓർഡറുകൾക്ക് ഹാൻഡ്ലിംഗ് ഫീസ് ഏർപ്പെടുത്തി. അതായത് ഫ്ലിപ്കാർട്ട് വഴി സാധനങ്ങൾ വാങ്ങുമ്പോൾ ഒരു ഉപയോക്താവ് ‘ക്യാഷ് ഓൺ ഡെലിവറി’ പേയ്മെന്‍റ് ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ ഫ്ലിപ്കാർട്ട് 5 രൂപ ഫീസ് ഈടാക്കും. സാധാരണ ഡെലിവറി ചാർജ് ഫ്ലിപ്കാർട്ട് ഈടാക്കുന്നുണ്ട്. ഉപഭോക്താവ് ഓർഡർ ചെയ്ത സാധനത്തിന്റെ മൂല്യം 500 രൂപയിൽ താഴെയാണെങ്കിൽ മാത്രമേ ഈ തുക നൽകേണ്ടതുള്ളൂ. ഇതിനർത്ഥം ഓർഡർ ചെയ്ത ഇനത്തിന്‍റെ മൂല്യം 500 രൂപയ്ക്ക് മുകളിലാണെങ്കിൽ ഡെലിവറി ഫീസ് ഇല്ല എന്നാണ്.

ഫ്ലിപ്കാർട്ടിൽ നിന്ന് 500 രൂപയിൽ താഴെയുള്ള സാധനങ്ങൾ വാങ്ങുകയാണെങ്കിൽ, ഫ്ലിപ്കാർട്ട് പ്ലസ് എന്ന് ലിസ്റ്റുചെയ്ത ഉൽപ്പന്നത്തിന് ഡെലിവറി ഫീസായി 40 രൂപ നൽകണം. അതേസമയം, ഫ്ലിപ്കാർട്ട് 500 രൂപയോ അതിൽ കൂടുതലോ വിലയുള്ള ഓർഡറുകൾ സൗജന്യമായി ഡെലിവർ ചെയ്യും. എന്നാൽ ഇപ്പോൾ, ഡെലിവറി ഫീസ് പരിഗണിക്കാതെ, എല്ലാ ക്യാഷ്-ഓൺ-ഡെലിവറി ഓർഡറുകൾക്കും ഫ്ലിപ്കാർട്ട് 5 രൂപ ഹാൻഡ്ലിംഗ് ഫീസ് ഈടാക്കും.

K editor

Read Previous

ഏക സിവിൽ കോഡ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ ഗുജറാത്ത്

Read Next

തലസ്ഥാനത്ത് തുടര്‍ച്ചയായ ഏഴാം ദിനവും വായു നിലവാരം മോശം