ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: നിയമങ്ങൾ പാലിക്കാതെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷുറൻസും എല്ലാ വാഹനങ്ങൾക്കും ബാധകമാണെന്നും കോടതി നിരീക്ഷിച്ചു.
വടക്കഞ്ചേരി അപകടക്കേസുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. 10 ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.
ഇടക്കാല ഉത്തരവിൽ സ്വീകരിച്ച നടപടികൾ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ വിശദീകരിച്ചു. നിയമലംഘനം നടത്തിയ 569 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളാണ് റദ്ദാക്കിയത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് സംസ്ഥാന തലത്തിൽ പരിശോധനകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.