വരാഹരൂപവും നവരസവും തമ്മിൽ ബന്ധമില്ലെന്ന് റിഷഭ് ഷെട്ടി

കാന്താരയിലെ ‘വരാഹരൂപം’ എന്ന ഗാനത്തിനെതിരെയുള്ള കോപ്പിയടി ആരോപണം നിഷേധിച്ച് ചിത്രത്തിലെ നായകനും സംവിധായകനുമായ റിഷഭ് ഷെട്ടി. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം. കാന്താരയിലെ ‘വരാഹരൂപം’ എന്ന ഗാനം തങ്ങളുടെ ‘നവരസം’ എന്ന പാട്ടിന്‍റെ ടൈറ്റിൽ സോങ്ങിന്‍റെ പകർപ്പാണെന്ന് ആരോപിച്ച് തൈക്കൂടം ബ്രിഡ്ജ് നിയമനടപടി സ്വീകരിച്ചിരുന്നു.

‘കാന്താര’യിലെ ഗാനം കോപ്പിയടിച്ചിട്ടില്ലെന്നും തൈക്കൂടം ബ്രിഡ്ജ് ഉന്നയിച്ച പരാതിയിൽ പ്രൊഡക്ഷൻ ഹൗസ് ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും റിഷഭ് ഷെട്ടി വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ താരം വിസമ്മതിച്ചു.

മലയാളത്തിൽ കാന്താര ഡബ്ബ് ചെയ്ത് റിലീസ് ചെയ്യാൻ മുൻകൈ എടുത്ത പൃഥ്വിരാജിന് റിഷഭ് ഷെട്ടി നന്ദി പറഞ്ഞു. ചിത്രം കണ്ടതിന് ശേഷം പൃഥ്വിരാജ് തന്നെ അഭിനന്ദിച്ചെന്നും റിലീസിന് മുമ്പ് കണ്ടിരുന്നെങ്കിൽ പാൻ ഇന്ത്യ റിലീസായി റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെടുമായിരുന്നുവെന്നും ഋഷഭ് പറഞ്ഞു.

Read Previous

സഭ ടിവിയുടെ കരാറില്‍ നിന്ന് വിവാദ കമ്പനി ബിട്രെയിറ്റിനെ ഒഴിവാക്കി

Read Next

സ്വർണക്കടത്ത് കേസിൽ ഹാജരാകാൻ കപിൽ സിബലിന് ഓരോ തവണയും സർക്കാർ നൽകുക 15.5 ലക്ഷം