പഞ്ചസാര കയറ്റുമതി; ഒരു വർഷത്തേക്ക് കൂടി കേന്ദ്രം നിയന്ത്രണങ്ങൾ നീട്ടി

ന്യൂഡല്‍ഹി: പഞ്ചസാര കയറ്റുമതിക്കുള്ള നിയന്ത്രണം ഒരു വർഷത്തേക്ക് കൂടി കേന്ദ്ര സർക്കാർ നീട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെ (ഡിജിഎഫ്ടി) ഇത് സംബന്ധിച്ച ഉത്തരവിനെ തുടർന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പും (ഡി.എഫ്.പി.ഡി) ഉത്തരവിറക്കി.

നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. പഞ്ചസാര കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യവും ഇന്ത്യയാണ്. ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. പഞ്ചസാരയുടെ പ്രധാന ഉൽപാദകരായതിനാൽ കയറ്റുമതിയിൽ ഇന്ത്യയുടെ നിയന്ത്രണം ആഗോള പഞ്ചസാര വിപണിയിൽ ഗണ്യമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.

Read Previous

പാലക്കാട് കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദ്ദിച്ച സംഭവം; ഒരാൾ പിടിയിൽ

Read Next

മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിന് തടയിടാന്‍ കർണാടക