പ്രതിപക്ഷത്ത് നേതാക്കൾക്കിടയിൽ ഏകോപനമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: സംസ്ഥാനത്ത് പ്രതിപക്ഷത്ത് നേതാക്കൾക്കിടയിൽ ഏകോപനമില്ലെന്ന് മുൻ കെ.പി.സി.സി പ്രസിഡന്‍റും മുതിർന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. എന്നാൽ പ്രതിപക്ഷത്ത് നല്ല നേതാക്കളുണ്ടെന്നും പ്രവർത്തനം മെച്ചപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗാന്ധി കുടുംബം കോൺഗ്രസിന്‍റെ ദേശീയ നേതൃത്വത്തിൽ നിന്ന് അകന്നു നിൽക്കുകയാണെന്ന വിലയിരുത്തൽ നടത്തുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഖാർഗെയുടെ നേതൃത്വം കോൺഗ്രസിന് പുതിയ ഊർജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവർത്തക സമിതിയിലേക്കുള്ള താൽക്കാലിക പട്ടികയാണ് പുറത്തുവന്നതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. അതിനപ്പുറം ആ പട്ടികയ്ക്ക് പ്രാധാന്യം നൽകേണ്ട ആവശ്യമില്ല. പുതിയ പട്ടിക പുറത്തുവരുമ്പോൾ കേരളത്തിന് ഗണ്യമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

K editor

Read Previous

കുസാറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ കൈ ഒടിച്ച സംഭവം; എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു

Read Next

കിളികൊല്ലൂർ മർദനം; പോലീസുകാർക്കെതിരെ നടപടിക്ക് പ്രതിരോധമന്ത്രിക്ക് പരാതി നൽകി സൈനികന്റെ അമ്മ