‘വരാഹരൂപം’ ഗാനത്തിന് കോടതി വിലക്ക്; സന്തോഷം പങ്കുവെച്ച് തൈക്കുടം ബ്രിഡ്ജ്

കന്നഡ ചിത്രം കാന്താരയിലെ ‘വരാഹരൂപം’ ഗാനത്തിനെതിരെ ഉയര്‍ന്ന മോഷണ വിവാദത്തില്‍ കോടതി ഇടപെടല്‍. വരാഹരൂപം ഗാനം ഉപയോഗിക്കുന്നതിന് നിര്‍മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവരെ കോടതി വിലക്കി. ‘വരാഹരൂപം’ ഗാനം യൂട്യൂബ്, ആമസോണ്‍, സ്പോട്ടിഫൈ, വിങ്ക്, മ്യൂസിക്, ജിയോ സാവന്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കുന്നതിനും കോടതി വിലക്കുണ്ട്.

കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയാണ് ഗാനം വിലക്കി ഉത്തരവിട്ടത്. തൈക്കുടം ബ്രിഡ്ജിന് വേണ്ടി സുപ്രിം കോടതി അഭിഭാഷകനും മ്യൂസിക് അറ്റോര്‍ണിയുമായ സതീഷ് മൂര്‍ത്തിയാണ് ഹാജരായത്. വിധിയില്‍ സന്തോഷം പങ്കുവെച്ച തൈക്കുടം ബ്രിഡ്ജ് തുടര്‍ന്നും പിന്തുണ ആവശ്യപ്പെട്ടു.

K editor

Read Previous

ഇന്ത്യയുടെ വിദേശ നയത്തെ വീണ്ടും പുകഴ്ത്തി മുൻ പാക് പ്രധാനമന്ത്രി

Read Next

15 വയസിന് മുകളിൽ പ്രായമുള്ള മുസ്ലീം പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന് ഹൈക്കോടതി