തദ്ദേശ തെരഞ്ഞെടുപ്പ്: എൽഡിഎഫ് സീറ്റ്ചർച്ച പുരോഗമിക്കുന്നു

കാഞ്ഞങ്ങാട്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാഞ്ഞങ്ങാട് നഗരസഭയിൽ ഇടതു മുന്നണി ഘടക കക്ഷികൾ തമ്മിലുള്ള അനൗപചാരിക സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നു.  തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി തിങ്കളാഴ്ച മേലാങ്കോട്ടുള്ള കാഞ്ഞങ്ങാട് നഗരസഭാ എൽഡിഎഫ് കമ്മിറ്റി യോഗം ചേർന്നു.


ഒക്ടോബർ 25-ന് നടക്കുന്ന എൽഡിഎഫ് നഗരസഭാ കമ്മിറ്റി യോഗത്തിൽ ഘടക കക്ഷികളുടെ സീറ്റുകലെച്ചൊല്ലിയുള്ള പ്രഖ്യാപനമുണ്ടാകും സീറ്റുകളെച്ചൊല്ലി ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും, ചർച്ചകൾ പൂർത്തിയായിച്ചില്ല. ഒക്ടോബർ 26 മുതൽ 31 വരെയുള്ള ദിവസങ്ങലിൽ വാർഡ് കമ്മിറ്റികളുടെ രൂപീകരണ യോഗം നടത്താൻ എൽഡിഎഫിൽ ധാരണയായിട്ടുണ്ട്.


കാഞ്ഞങ്ങാട് നഗരസഭയിലെ 43 വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ഇടതു മുന്നണി ഒക്ടോബർ 25-ന് നടക്കുന്ന യോഗത്തിൽ പ്രഖ്യാപിച്ചേക്കും. സീറ്റുകളുടെ വീതംവെയ്പ്പ് നടക്കുന്നതോടെ നഗരസഭയിൽ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിയും. കാഞ്ഞങ്ങാട് നഗരഭരണത്തിന്റെ തലപ്പത്ത് ഇക്കുറി വനിതയായിരിക്കും. നരഗസഭാ ചെയർപേഴ്സൺ പദവി സംവരണ മാകാനുള്ള സാധ്യതയുമുണ്ട്. ചെയർപേഴ്സൺ സ്ഥാനം പട്ടികജാതി സംവരണമാകുകയാണെങ്കിൽ പ്രസ്തുത പദവിയിലേക്ക് സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടതുമുണ്ട്.


കോൺഗ്രസിനകത്തെ ഗ്രൂപ്പ് വഴക്കുകളും, യുഡിഎഫിലെ ഭിന്നതകളും മുതലാക്കിയാണ് എൽഡിഎഫ് കഴിഞ്ഞ തവണ നഗര ഭരണം പിടിച്ചെടുത്തത്.
അതിനാൽ ഇക്കുറി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫിന്റെ തീരുമാനം യുഡിഎഫ് കത്തും സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.


യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചിലർ സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി രംഗത്തുണ്ട്. ഇത് യുഡിഎഫിന് തലവേദനയാകും. തമ്മിലടി മൂലം നഷ്ടമായ നഗരസഭാ ഭരണം തിരികെ പിടിക്കാൻ മുസ്ലീം ലീഗ് നഗരഭയിൽ നടപ്പാക്കിയ വികസന പദ്ധതികൾ മുൻനിർത്തിയാണ് ഇക്കുറി എൽഡിഎഫ് വോട്ട് ചോദിക്കുന്നത്.

വർഷങ്ങളോളം അനാഥാവസ്ഥയിൽ കിടന്ന അലാമിപ്പള്ളി പുതിയ ബസ്റ്റാന്റിന് ശാപമോക്ഷം കൊടുത്ത എൽഡിഎഫ് ഭരണ സമിതി പ്രധാന നേട്ടങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നു നഗരസഭാ മത്സ്യമാർക്കറ്റ് ആധുനികവത്ക്കരിച്ചതും നിലവിലെ ഭരണസമിതിയാണ്. 19-ന് തിങ്കളാഴ്ച മേലാങ്കോട്ട് നടന്ന ഇടതുമുന്നണി യോഗത്തിൽ സിപിഎം നേതാക്കളായ അഡ്വ. പി. അപ്പുകുട്ടൻ, അഡ്വ. കെ. രാജ്മോഹൻ, ഡി.വി. അമ്പാടി, സിപിഐയെ പ്രതിനിധീകരിച്ച് ബാബുരാജ്, ഐഎൻഎല്ലിനെ പ്രതിനിധീകരിച്ച് മണ്ഡലം പ്രസിഡണ്ട് ബിൽടെക്ക് അബ്ദുള്ള, സിക്രട്ടറി എംഏ. ഷെഫീഖ് കൊവ്വൽപ്പള്ളി, സഹായി അസിനാർ, ജനതാ ദൾ, എൽജെഡി പ്രതിനിധികൾ മുതലായവർ സംബന്ധിച്ചു

LatestDaily

Read Previous

പടന്നക്കാട്ടെ ദുരിത യാത്രയ്ക്ക്‌ പരിഹാരം എസ്റ്റിമേറ്റ്‌ തുക ഇരട്ടിയിലധികമാക്കി

Read Next

പച്ചക്കറി വില കുതിക്കുന്നു: തോന്നിയ വില