ഡോ.എം. ലീലാവതിയ്ക്ക് മുണ്ടശ്ശേരി പുരസ്‌കാരം; മികച്ച യുവ എഴുത്തുകാരിയായി ഡോ.അഖില എസ്. നായര്‍

തിരുവനന്തപുരം: പ്രഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്മരണാർഥം മുണ്ടശ്ശേരി സാംസ്കാരിക പഠനകേന്ദ്രം ഏർപ്പെടുത്തിയ സാഹിത്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള 2022 ലെ മുണ്ടശ്ശേരി പുരസ്കാരത്തിന് സാഹിത്യനിരൂപക ഡോ. എം. ലീലാവതി തെരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും പ്രശസ്തിപത്രവും ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപന ചെയ്ത ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം.

യുവ എഴുത്തുകാർക്ക് നൽകുന്ന പുരസ്കാരത്തിന് ഹരിതരേഖ എന്ന പുസ്തകത്തിന്‍റെ രചയിതാവ് ഡോ. അഖില എസ്. നായർ അർഹയായി. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്നതാണ് അവാർഡ്.

ഡോ. കെ.എൻ. ഗംഗാധരൻ, പ്രഫ. വി.എൻ. മുരളി, ഡോ. പി. സോമൻ, ഡോ. ലേഖാ നരേന്ദ്രൻ, വി. രാധാകൃഷ്ണൻ നായർ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് പുരസ്കാരജേതാക്കളെ തെരഞ്ഞെടുത്തത്.

Read Previous

കാർണെ​ഗി ഇന്ത്യ ​ഗ്ലോബൽ ടെക്നോളജി സമ്മിറ്റ് നവംബർ 29ന് ആരംഭിക്കും

Read Next

കാൻസർ രോഗിക്ക് ജാമ്യം നല്‍കിയതിനെതിരെ ഹര്‍ജി; ഇഡി ഉദ്യോഗസ്ഥന് പിഴ ചുമത്തി