ഗൂഗിള്‍ പേ വഴി പണമടയ്ക്കുന്നതിൽ തര്‍ക്കം; കോട്ടയത്ത് ബാറില്‍‍ കൂട്ടത്തല്ല്

കോട്ടയം: കോട്ടയം മണർകാട് ബാറിന് മുന്നിൽ ജീവനക്കാരും ബാറിലെത്തിയവരും തമ്മിൽ കയ്യാങ്കളി. കല്ലുകളും വടികളുമായാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. ഗൂഗിൾ പേ വഴി ബില്ലടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഇതിന് കാരണം. സംഘർഷം നടക്കുമ്പോൾ പോലീസ് സ്ഥലത്തുണ്ടായിരുന്നെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പരിക്കേറ്റ ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. എന്നാൽ ആർക്കും പരാതിയില്ലെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഗൂഗിൾ പേ വഴിയാണ് പണം നൽകിയതെന്ന് മദ്യപാനികളും പണം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാരും പറഞ്ഞതോടെയാണ് തർക്കമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

Read Previous

പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; അന്വേഷണം ആരംഭിച്ചു

Read Next

രാജസ്ഥാനിൽ സാമ്പത്തിക ഇടപാടുകൾ തീർക്കാൻ പെൺകുട്ടികളെ ലേലം ചെയ്യുന്നു; വിവാദം