അനധികൃതമായി കാല്‍നട പാലങ്ങളില്‍ സഞ്ചരിക്കുന്ന സൈക്ലിസ്റ്റുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കാൽനട പാലങ്ങളിൽ അനധികൃതമായി യാത്ര ചെയ്യുന്ന സൈക്കിൾ യാത്രക്കാർക്കെതിരെ നടപടി കർശനമാക്കുന്നു. നിയമം ലംഘിച്ച് യാത്ര ചെയ്യുന്ന സൈക്കിൾ യാത്രക്കാർക്ക് വിലക്കേർപ്പെടുത്താനാണ് രാജ്യം ഇപ്പോൾ ആലോചിക്കുന്നത്.

നിയമം ലംഘിച്ച് കാൽനട പാലങ്ങൾക്ക് മുകളിലൂടെ വാഹനമോടിക്കുന്ന സൈക്കിൾ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്നാണ് നടപടി. കാൽനട പാലങ്ങളിൽ സഞ്ചരിക്കുന്ന സൈക്കിൾ യാത്രക്കാർക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പൊതുഗതാഗത വകുപ്പാണ് തയാറെടുക്കുന്നത്.

Read Previous

ലൈഗര്‍ സിനിമയുടെ പരാജയം; ഭീഷണി, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സംവിധായകന്‍

Read Next

പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; അന്വേഷണം ആരംഭിച്ചു