വിഴിഞ്ഞത്തിൽ പ്രശ്നപരിഹാരമില്ലെങ്കിൽ സമരം കത്തിപ്പടരുമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: പാവപ്പെട്ടവരോട് സംസാരിക്കാത്ത ഒരു മുഖ്യമന്ത്രി കേരളത്തിൽ എന്തിനാണ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രിയോട് യാചിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണം. വാശിയേറിയ സമരം കാണേണ്ടി വരുമെന്നും വിഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി മുൻകൈയെടുത്ത് വിഷയം ചർച്ച ചെയ്യണം. 5,000 രൂപയ്ക്ക് ഒരു വീട് ലഭിക്കുമോ? പ്രായോഗികമായ ഒരു തീരുമാനം എടുക്കണം.
എന്താണ് മുഖ്യമന്ത്രിയുടെ അഹംഭാവം? നിങ്ങൾ മഹാരാജാവാണോ, നിങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരാളാണെന്നും സതീശൻ പറഞ്ഞു.

മത്സ്യത്തൊഴിലാളികൾ വികസനത്തിന്‍റെ ഇരകളാണ്, അവരെ സംരക്ഷിക്കേണ്ടതുണ്ട്. തുറമുഖ നിർമാണവുമായി മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ കടൽക്ഷോഭത്തിൽ വീടുകൾ ഒലിച്ചുപോവുകയാണ്. 60 മത്സ്യത്തൊഴിലാളികൾ മരിച്ചതായും വിഡി സതീശൻ പറഞ്ഞു. 

Read Previous

വിലക്കയറ്റം പ്രതീക്ഷിച്ചതിലും രൂക്ഷം; അടിയന്തര പണനയ യോഗം വിളിച്ച് റിസർവ് ബാങ്ക്

Read Next

പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി സി.പി.എം-കേരള കോണ്‍ഗ്രസ്(എം) പോര്