അവശ്യ വസ്തുക്കളുടെ വില ഈ വർഷം കൂട്ടില്ലെന്ന് കാരിഫോർ

അബുദാബി: അരി, ഭക്ഷ്യ എണ്ണ, പഞ്ചസാര, കാപ്പി എന്നിവയുൾപ്പെടെ 200ലധികം അവശ്യവസ്തുക്കളുടെ വില ഈ വർഷം വർദ്ധിപ്പിക്കില്ലെന്ന് പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ കാരിഫോർ. ദൈനംദിന ജീവിതത്തിന് ആവശ്യമായ സാധനങ്ങളുടെ വില വർദ്ധനവാണ് കമ്പനി തടഞ്ഞത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിൽ കുടുംബ ബജറ്റുകൾ നിലനിർത്താൻ പ്രയാസപ്പെടുന്നവരെ സഹായിക്കുകയാണ് ലക്ഷ്യം.

നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ചില്ലറ വിൽപ്പനക്കാർ ചർച്ചകൾ നടത്തിയിരുന്നു. കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസിലാക്കിയ ശേഷമാണ് വില വർദ്ധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് കാരിഫോർ (കൊമേഴ്സ്യൽ ആൻഡ് ഓപ്പറേഷൻസ്) മേധാവി ക്രിസ്റ്റോഫ് ഓർസെറ്റ് പറഞ്ഞു. ഇതിനുപുറമെ, 300ലധികം ഉൽപ്പന്നങ്ങളുടെ ലാഭവിഹിതവും കുറച്ചിട്ടുണ്ട്.

Read Previous

വിഴിഞ്ഞം സമരം; കർശന നടപടിയിലേക്ക് കടക്കാൻ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി

Read Next

കുവൈറ്റില്‍ സാമ്പത്തിക തട്ടിപ്പ് കേസിൽ സർക്കാർ ഉദ്യോഗസ്ഥന് 15 വര്‍ഷം തടവ്‌