ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: സോഷ്യലിസ്റ്റ് നേതാവും, മന്ത്രിയും, മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാർ (82) നിര്യാതയായി. മാതൃഭൂമിയുടെ ഡയറക്ടർ ബോർഡ് അംഗമാണ്. മഹാരാഷ്ട്രയിലെ ബെൽഗാമിലെ ബാബുറാവു ഗുണ്ടപ്പ ലേങ്കഡെയുടെയും ബ്രാഹ്മിലയുടെയും മകളായ ഉഷാദേവി 1958-ലാണ് വീരേന്ദ്രകുമാറിന്റെ ജീവിതപങ്കാളിയായത്.
14-ാം വയസ്സിൽ വിവാഹനിശ്ചയം നടത്തുകയും 18-ാം വയസ്സിൽ വിവാഹിതരാവുകയും ചെയ്തു. അതിനുശേഷം ഉഷ വീരേന്ദ്രകുമാറിന്റെ ജീവിതത്തിലുടനീളം ഒപ്പമുണ്ടായിരുന്നു. വീരേന്ദ്രകുമാറിന്റെ ലോക യാത്രകളിലും അവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എഴുത്തുകാരനും പ്രഭാഷകനും ജനപ്രതിനിധിയും സമരനേതാവുമെല്ലാമായി വീരേന്ദ്രകുമാർ തന്റെ പ്രവർത്തനം വ്യാപിപ്പിച്ചപ്പോൾ എല്ലാ അർത്ഥത്തിലും ഉഷ അതിന്റെ വേരായി നിലകൊണ്ടു.
മക്കൾ: എം.വി.ശ്രേയാംസ് കുമാർ (മാനേജിംഗ് ഡയറക്ടർ, മാതൃഭൂമി), എം.വി.ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കൾ: എം.ഡി.ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാർ, ദീപക് ബാലകൃഷ്ണൻ.