ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘മാളികപ്പുറം’; പുതിയ പോസ്റ്റർ എത്തി

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം ‘മാളികപ്പുറത്തിന്റെ’ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കത്തുന്ന തീയുടെ മുന്നിൽ ഉണ്ണി മുകുന്ദൻ നിൽക്കുന്നതാണ് പോസ്റ്ററിൽ ഉള്ളത്. ഷെയർ ചെയ്ത് മിനിറ്റുകൾക്കകം തന്നെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടി. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 

നവാഗതനായ വിഷ്ണു ശശിശങ്കറാണ് ‘മാളികപ്പുറം’ സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നിവയുടെ ബാനറിൽ പ്രിയ വേണുവും നീത പിന്‍റോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. സംവിധായകൻ തന്നെ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ വിഷ്ണു നാരായണനാണ്. 

സംഗീതവും പശ്ചാത്തലസംഗീതവും രഞ്ജിൻ രാജും, ഗാനരചന സന്തോഷ് വർമ്മയും, ബി.കെ.ഹരിനാരായണനും ചേർന്നാണ് നിർവഹിക്കുന്നത്. സഞ്ജയ് പടിയൂരാണ് പ്രൊഡക്ഷൻ കൺട്രോളർ. കലാസംവിധാനം സുരേഷ് കൊല്ലവും, മേക്കപ്പ് ജിത്ത് പയ്യന്നൂരും, വസ്ത്രാലങ്കാരം അനിൽ ചെമ്പൂരും, ആക്ഷൻ കൊറിയോഗ്രഫി കനൽ കണ്ണനുമാണ് കൈകാര്യം ചെയ്യുന്നത്.

Read Previous

രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷം വിശ്രമിച്ച് സ്വർണവില

Read Next

യുഎസിലുണ്ടായ കാറപകടത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു; നാല് പേർ ആശുപത്രിയിൽ