രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷം വിശ്രമിച്ച് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസവും സ്വർണ വില ഉയർന്നിരുന്നു. രണ്ട് ദിവസത്തിനിടെ 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ നിലവിലെ വിപണി വില 37,680 രൂപയാണ്.

ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4,710 രൂപയാണ്. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 3,895 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്. 

K editor

Read Previous

ബവ്കോ പ്രീമിയം കൗണ്ടറുകളില്‍ മോഷണം കൂടുന്നു; 42,868 രൂപയുടെ മദ്യം മോഷ്ടിച്ചു

Read Next

ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘മാളികപ്പുറം’; പുതിയ പോസ്റ്റർ എത്തി