ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ബവ്കോ പ്രീമിയം കൗണ്ടറുകളിൽ മോഷണം വർദ്ധിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 42,868 രൂപയുടെ മദ്യമാണ് വിവിധ ഔട്ട്ലെറ്റുകളിൽ നിന്നായി മോഷണം പോയത്. ഇക്കാലയളവിൽ 36 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ജവാനും ബെക്കാർഡിയുമാണ് കൂടുതലും മോഷ്ടിക്കപ്പെട്ടത്.
വിഷയത്തിൽ ബവ്കോ പരാതി നൽകുന്നതിന് പകരം അതത് ഔട്ട്ലെറ്റുകൾ കേസുമായി മുന്നോട്ട് പോവുകയാണ്. മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പല ഔട്ട്ലെറ്റുകളും പരാതി നൽകിയത്. ചേർത്തല ഔട്ട്ലെറ്റിൽ നിന്ന് മാത്രം 8,900 രൂപയുടെ മദ്യമാണ് മോഷണം പോയത്.
വനിതാ ജീവനക്കാരുള്ള ഔട്ട്ലെറ്റുകളിൽ പോലും മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ല. ഇതാണ് കള്ളൻമാർ മുതലെടുക്കുന്നത്. ഔട്ട്ലെറ്റുകൾക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കാനാണ് പ്രീമിയം കൗണ്ടറുകൾ എന്ന ആശയത്തിലേക്ക് ബവ്കോ മാറിയത്.