ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സാറ്റലൈറ്റ് സർവേ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ സംരക്ഷിത വനങ്ങളോട് ചേർന്നുള്ള ബഫർ സോണിൽ ഉള്ളത് 49,374 കെട്ടിടങ്ങൾ. നേരിട്ടുള്ള പരിശോധന നടത്തിയ ശേഷം സംസ്ഥാനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും. സുപ്രീം കോടതി നിർദേശ പ്രകാരമാണ് നടപടി.
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോണായി സുപ്രീം കോടതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പഠനം നടത്താൻ വിവിധ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്. 1592.52 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 24 സംരക്ഷിത വനമേഖലകളാണ് സംസ്ഥാനത്തുള്ളത്. ഇതിനുള്ളിൽ വീടുകളും വാണിജ്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാവസായിക സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉൾപ്പെടെ 49,374 കെട്ടിടങ്ങളുണ്ടെന്നാണ് സാറ്റലൈറ്റ് സർവേ റിപ്പോർട്ട്. ബഫർ സോണിൽ 83 ആദിവാസി സെറ്റിൽമെന്‍റുകളുണ്ട്. വയനാട് വന്യജീവി സങ്കേതത്തിലാണ് ഏറ്റവും കൂടുതൽ കെട്ടിടങ്ങളുള്ളത്. 13,577 കെട്ടിടങ്ങളാണുള്ളത്.
63 കെട്ടിടങ്ങളുള്ള പാമ്പാടും ചോലയിലാണ് ഏറ്റവും കുറവ് നിർമ്മാണങ്ങൾ. 1769 സംരക്ഷിത വനമേഖലയിൽ 1023.45 ചതുരശ്ര കിലോമീറ്റർ വനഭൂമിയും 569.07 ചതുരശ്ര കിലോമീറ്റർ വനേതര ഭൂമിയും ഉണ്ട്.