യോഗി ആദിത്യനാഥിനെതിരായ പ്രസംഗം; അസംഖാന് മൂന്ന് വര്‍ഷം തടവ്

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ സമാജ് വാദി പാർട്ടി എംഎൽഎ അസം ഖാനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. അസം ഖാന് 25,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഉത്തർ പ്രദേശിലെ റാംപൂര്‍ കോടതിയുടേതാണ് ഉത്തരവ്.

ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഒരാഴ്ചത്തെ സാവകാശമാണ് കോടതി അനുവദിച്ചത്. അതുവരെ അദ്ദേഹത്തിന് ജാമ്യത്തിൽ തുടരാമെന്നും കോടതി വ്യക്തമാക്കി.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രസംഗിച്ചതിന് സമാജ് വാദി പാർട്ടി നേതാവ് അസം ഖാൻ കുറ്റക്കാരനാണെന്ന് ഡൽഹി കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

Read Previous

ആകാശ എയര്‍ വിമാനത്തില്‍ പക്ഷിയിടിച്ചു; മുന്‍ഭാഗത്തിന് തകരാര്‍

Read Next

യൂണിയൻ തെരഞ്ഞെടുപ്പ്; കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പരീക്ഷകൾ നിര്‍ത്തിവച്ചു