ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമെന്ന് രാജ്‍നാഥ് സിംഗ്

ശ്രീനഗർ: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാകിസ്ഥാന് ശക്തമായ സന്ദേശം നൽകി. പാക് അധിനിവേശ കശ്മീരിൽ പാകിസ്താൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് മറുപടി പറയേണ്ട സമയം വരുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. അധിനിവേശ കശ്മീരിൽ പാകിസ്ഥാൻ വിത്ത് വിതയ്ക്കുകയാണ്. അതിൽ നിന്ന് മുള്ളുകൾ മുളയ്ക്കുമെന്നും, പാകിസ്താൻ കണക്കു പറയേണ്ടിവരുമെന്നും രാജ്നാഥ് പറഞ്ഞു.

പാകിസ്ഥാൻ കൈവശപ്പെടുത്തിയ ഇന്ത്യൻ പ്രദേശം തിരിച്ചെടുക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ശ്രീനഗറിൽ ജമ്മു കശ്മീർ ഇൻഫൻട്രി ദിനാഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു രാജ്‍നാഥ് സിംഗ്. അനധികൃതമായി അധിനിവേശം നടത്തുന്ന പ്രദേശത്തെ ജനങ്ങൾക്ക് എന്ത് അവകാശമാണ് നൽകുന്നതെന്ന് പാകിസ്ഥാന് പറയാൻ കഴിയുമോയെന്നും രാജ്‍നാഥ് സിംഗ് ചോദിച്ചു.

Read Previous

കോയമ്പത്തൂര്‍ സ്ഫോടനക്കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

Read Next

ഷാജഹാന്റെ കൊലക്ക് കാരണം രാഷ്ട്രീയ വൈരാഗ്യവും വ്യക്തിവിരോധവും; കുറ്റപത്രം സമർപ്പിച്ചു