എം.എം മണിക്ക് മറുപടി; എസ് രാജേന്ദ്രന്‍റെ വാര്‍ത്താ സമ്മേളനം ഇന്ന്

ഇടുക്കി: എം എം മണി നടത്തിയ വിവാദ പ്രസ്താവനകൾക്ക് മറുപടിയുമായി മുൻ എംഎൽഎ എസ് രാജേന്ദ്രൻ ഇന്ന് വാർത്താസമ്മേളനം നടത്തും. എസ് രാജേന്ദ്രൻ മൂന്നാറിലാണ് വാർത്താസമ്മേളനം നടത്തുക. പാർട്ടിയുടെ അറിവോടെ സർവീസ് സഹകരണ ബാങ്ക് നടത്തിയ തട്ടിപ്പുകൾ രേഖാമൂലം വെളിപ്പെടുത്തുമെന്നാണ് സൂചന. മുൻ വൈദ്യുതി മന്ത്രിയും ഉടുമ്പുംചോല എംഎൽഎയുമായ എം എം മണി ട്രേഡ് യൂണിയൻ പ്രതിനിധി യോഗത്തിൽ എസ് രാജേന്ദ്രനെതിരെ രൂക്ഷമായി സംസാരിച്ചിരുന്നു.

15 വർഷം എംഎൽഎയും അതിന് മുൻപ് ജില്ലാ പഞ്ചായത്തംഗവുമായിരുന്ന രാജേന്ദ്രൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി അഡ്വ.എ.രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണമാണ് എം.എം മണി ഉന്നയിച്ചത്. രാജേന്ദ്രനെ പുറത്താക്കാൻ എം.എം മണി ശ്രമിച്ചപ്പോൾ രാജേന്ദ്രൻ മാധ്യമങ്ങളിലൂടെ മണിക്കെതിരെ പ്രസ്താവന ഇറക്കി. രാജേന്ദ്രൻ ജില്ലയിലെ ഒരു മുതിർന്ന നേതാവിനെതിരെ ശബ്ദമുയർത്താൻ ശ്രമിച്ചതോടെ പാർട്ടി അച്ചടക്ക നടപടിയുമായി രംഗത്തെത്തി. 

ഇതിന് പിന്നാലെ രാജേന്ദ്രനെ സി.പി.എം അന്വേഷണ വിധേയമായി പുറത്താക്കി. എന്നാൽ എം.എം.മണി രാജേന്ദ്രനെ പൊതുവേദികളിൽ വിമർശിക്കുന്നത് പതിവായി. കഴിഞ്ഞ ദിവസം നടന്ന ട്രേഡ് യൂണിയൻ പ്രതിനിധി സമ്മേളനത്തിൽ രാജേന്ദ്രനെ ശരിയാക്കണമെന്ന് എം എം മണി തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നു. എം.എം. മണിയുടെ പ്രസ്താവനയ്ക്കെതിരെ രാജേന്ദ്രൻ രംഗത്തെത്തുകയും പാർട്ടിയുടെ ഉടമസ്ഥതയിലുള്ള ബാങ്ക് തട്ടിപ്പ് തുറന്നുകാട്ടുകയും ചെയ്തു. ഇതിന് മറുപടിയുമായി സഹകരണ ബാങ്ക് രംഗത്തെത്തിയിരുന്നു. 

Read Previous

സാമ്പത്തിക പ്രതിസന്ധിയില്ല; ആറ് വര്‍ഷം കൊണ്ട് ഗള്‍ഫ് മികച്ച നിലയിലെത്തുമെന്ന് സൗദി ധനമന്ത്രി

Read Next

ഗവർണറെ പ്രകോപിപ്പിച്ച പ്രസംഗത്തെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ