ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊൽക്കത്ത: കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത രണ്ട് ദിവസത്തെ സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കില്ല.
ആഭ്യന്തര സെക്രട്ടറി ബി പി ഗോപാലികയോ സംസ്ഥാന ഡിജിപി മനോജ് മാളവ്യയോ യോഗത്തിൽ പങ്കെടുക്കില്ല.
പകരം ഇന്ന് ഹരിയാനയിലെ സൂരജ്കുണ്ഡിൽ ആരംഭിക്കുന്ന ‘ചിന്തൻ ശിവിർ’ ദ്വിദിന യോഗത്തിൽ പങ്കെടുക്കാൻ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് ഹോം ഗാർഡ് നീരജ് കുമാർ സിങ്ങിനെ നിയോഗിക്കുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചു. ഡൽഹിയിലെ പശ്ചിമ ബംഗാൾ റസിഡന്‍റ് കമ്മീഷണർ രാംദാസ് മീണയും യോഗത്തിൽ പങ്കെടുക്കും.
“ഇത് ഉത്സവ സമയമാണ്, നിരവധി ചടങ്ങുകളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഭായ് ദൂജ് വ്യാഴാഴ്ച നടക്കും, ‘ഛത് പൂജ’ ഉടൻ നടക്കും. മുഖ്യമന്ത്രിക്ക് സംസ്ഥാനം വിടാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ അതേ കാരണത്താൽ ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും ചിന്തൻ ശിവിറിൽ പങ്കെടുക്കില്ല. പശ്ചിമ ബംഗാൾ സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.