പ്രിയദര്‍ശന്റെ നായകനായി ഷെയ്ന്‍ നിഗം; ‘കൊറോണ പേപ്പേഴ്‌സ്’ കൊച്ചിയില്‍ ആരംഭിച്ചു

ഷെയ്ൻ നിഗത്തെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്സ്’ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. ഫോർ ഫ്രെയിംസിന്‍റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഫോർ ഫ്രെയിംസിന്‍റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണിത്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗായത്രി ശങ്കറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ഷെയ്ൻ നിഗത്തെ കൂടാതെ ഷൈൻ ടോം ചാക്കോ, ലാൽ ജൂനിയർ, സിദ്ദിഖ്, കുഞ്ഞികൃഷ്ണൻ, മണിയൻപിള്ള രാജു എന്നിവരും ചിത്രത്തിലുണ്ട്. പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.

എൻ.എം. ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം ദിവാകർ എസ്. മണിയും എഡിറ്റിംഗ് എം.എസ്. അയ്യപ്പൻ നായരുമാണ്. കലാസംവിധാനം മനു ജഗത് നിർവഹിക്കുന്നു.

K editor

Read Previous

കുവൈറ്റിൽ പുതിയ കൊറോണ വകഭേദം; മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രാലയം

Read Next

കോയമ്പത്തൂ‍ർ കാർ സ്ഫോടനം; മരിച്ച ജമേഷ മുബീന്‍റെ ബന്ധു അറസ്റ്റിൽ