കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു. പരിക്കേറ്റ അഭിഭാഷകൻ മുകേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.

മുകേഷിന്‍റെ സുഹൃത്തും അയൽവാസിയുമായ പ്രൈം അലക്സാണ് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്. ഇയാളും മുകേഷും തമ്മിൽ കുറച്ചുകാലമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. എയർഗൺ ഉപയോഗിച്ചുള്ള വെടിവയ്പിൽ മുകേഷിന്‍റെ തോളിന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. പ്രൈം അലക്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രൈം അലക്സ് സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇയാൾക്കെതിരെ ക്രിമിനൽ കേസുകളുമുണ്ട്. മുകേഷിന്‍റെ മൊഴിയെടുത്ത ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.

Read Previous

ഭാര്യയെ കാറിടിപ്പിച്ച സിനിമ നിർമ്മാതാവ് കമൽ കിഷോർ മിശ്രയ്ക്കെതിരെ കേസ്

Read Next

കുവൈറ്റിൽ പുതിയ കൊറോണ വകഭേദം; മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രാലയം