ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻ ശിബിർ; പിണറായി വിജയൻ പങ്കെടുക്കും

ന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേരുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിബിർ ഇന്ന് ഹരിയാനയിൽ ആരംഭിക്കും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ആഭ്യന്തര സെക്രട്ടറിമാരും ഡി.ജി.പിമാരും യോഗത്തിൽ പങ്കെടുക്കും.

വിഷൻ 2047, പ്രധാനമന്ത്രി പ്രഖ്യാപിച്ച അഞ്ച് പ്രതിജ്ഞകൾ എന്നിവയ്ക്കുള്ള കർമ്മ പരിപാടികൾ തയ്യാറാക്കുകയാണ് പ്രധാന അജണ്ട. സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, പൊലീസ് സേനയുടെ നവീകരണം എന്നിവയും യോഗത്തിൽ ചർച്ചയാകും. കേരളത്തിലെ ഭരണത്തിൽ ഗവർണറുടെ ഇടപെടൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ ഉന്നയിച്ചേക്കും. പ്രധനമന്ത്രി നരേന്ദ്ര മോദി നാളെ ചിന്തൻ ശിബിറിനെ അഭിസംബോധന ചെയ്യും.

K editor

Read Previous

ഇന്ന് വിഴിഞ്ഞം തുറമുഖ സമരത്തിൻ്റെ നൂറാം ദിനം; പ്രതിഷേധം കടുപ്പിക്കും

Read Next

വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങള്‍ വ്യക്തമല്ലെന്ന കെഎസ്ഇബിയുടെ മറുപടിയിൽ പ്രതിഷേധം