പീഡന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ

കൊടുങ്ങല്ലൂര്‍: പീഡനക്കേസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പീഡനക്കേസുമായി ബന്ധപ്പെട്ട് എറണാകുളം പറവൂർ വാണിയക്കാട് സ്വദേശി ശ്രീജിത്തിനെയാണ് (29) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പറവൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് പൊലീസുകാരൻ തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി പറവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

Read Previous

എല്ലാ വീട്ടിലും ശുദ്ധജലം; ഗുജറാത്തിനെ ‘ഹര്‍ ഘര്‍ ജല്‍’ സംസ്ഥാനമായി പ്രഖ്യാപിച്ചു

Read Next

അമലാ പോളിന്റെ ‘ദി ടീച്ചർ’ റിലീസിന്; ഡിസംബർ 2 ന് തീയറ്ററുകളിൽ എത്തും