ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: രാജ്ഭവന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ധനമന്ത്രിയെ പിൻവലിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കത്തെ തുടർന്നാണ് രാജ്ഭവനിൽ സുരക്ഷ ശക്തമാക്കിയത്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകളാണ് സ്വീകരിക്കുന്നത്. ഗവർണർ-സർക്കാർ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
യു.പി പരാമർശത്തിലൂടെ ധനമന്ത്രി കെ എൻ ബാലഗോപാലിലുള്ള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്. 18ന് കേരള സർവകലാശാലയിൽ നടന്ന പരിപാടിയിൽ നടത്തിയ പ്രസംഗമാണ് ഗവർണറെ പ്രകോപിപ്പിച്ചത്. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണറുടെ ഓഫീസിന്റെ അന്തസ്സ് തകർക്കാനുമാണ് ബാലഗോപാൽ ശ്രമിച്ചതെന്നും കത്തിൽ പറയുന്നു. ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും കത്തിൽ ആരോപിക്കുന്നു.