സിദ്ധാർത്ഥ് ഭരതൻ ചിത്രം ‘ചതുരം’ നവംബര്‍ 4ന്

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം’ നവംബർ നാലിന് തീയേറ്ററുകളിലെത്തും. റോഷൻ മാത്യു, സ്വാസിക, ശാന്തി ബാലചന്ദ്ര, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

ഗ്രീന്‍വിച്ച് എന്‍റർടെയ്ൻമെന്‍റ്സും യെല്ലോ ബേർഡ് പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് സിദ്ധാർത്ഥും വിനോയ് തോമസും ചേർന്നാണ്.

ഛായാഗ്രഹണം – പ്രതീഷ് വർമ്മ, സംഗീതം – പ്രശാന്ത് പിള്ള, എഡിറ്റിംഗ് – ദീപു ജോസഫ്. സൗബിൻ ഷാഹിർ പ്രധാന വേഷത്തിലെത്തുന്ന ‘ജിന്നാണ്’ സിദ്ധാർത്ഥ് ഭരതന്‍റെ പൂർത്തിയായ ചിത്രം. ചിത്രത്തിന്‍റെ റിലീസ് ഇതുവരെ തീരുമാനിച്ചിട്ടില്ല.

Read Previous

ഗവർണറുടെ തീരുമാനങ്ങൾ നിയമപരം; കെ എൻ ബാലഗോപാൽ രാജി വെക്കേണ്ടി വരുമെന്ന് കെ സുരേന്ദ്രൻ

Read Next

കൊച്ചിയിലെ ബാറില്‍ വെടിവെപ്പ്; പ്രതികളെ തിരയുന്നു