ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുപുഴ: കോളിളക്കം സൃഷ്ടിച്ച കാക്കേഞ്ചാൽ കൂട്ടമാക്കൽ മറിയക്കുട്ടി കൊലക്കേസ്സിൽ ആക്ഷൻ കമ്മിറ്റി നേതാക്കളും, ബന്ധുക്കളുമടക്കം 7 പേരെ സിബിഐ നുണ പരിശോധനയ്ക്ക് വിധേയമാക്കി. കഴിഞ്ഞ ദിവസം തൃശ്ശൂരിലാണ് നുണ പരിശോധന നടന്നത്.
2012 മാർച്ച് 5-നാണ് ചെറുപുഴ കാക്കേഞ്ചാലിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കൂട്ടമാക്കൽ മറിയക്കുട്ടിയെ 70, തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ലോക്കൽ പോലീസ് അന്വേഷിച്ച കേസ്സ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നെങ്കിലും, കേസ്സിന് തുമ്പായില്ല.
മറിയക്കുട്ടിയുടെ ബന്ധുക്കളുടെയും, ആക്ഷൻ കമ്മിറ്റിയുടെയും പരാതി പ്രകാരം ഹൈക്കോടതിയാണ് കേസന്വേഷണം സിബിഐയ്ക്ക് കൈമാറാൻ ഉത്തരവിട്ടത്. കേസന്വേഷണത്തിന്റെ ഭാഗമായി രക്തസാമ്പിളുകളുടെ പരിശോധന നടന്നിരുന്നു.
കേസന്വേഷണത്തിന്റെ ഭാഗമായാണ് സിബിഐ ബന്ധുക്കളുടെയടക്കം നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന മറിയക്കുട്ടി കൊല്ലപ്പെട്ടിട്ട് 8 വർഷം പൂർത്തിയായെങ്കിലും കൊലപാതകികളെ കുറിച്ചുള്ള സൂചന സിസിഐക്ക് ഇതുവരെ ലഭിക്കാത്ത പശ്ചാത്തലത്തിലാണ് സിബിഐ നുണപരിശോധനയ്ക്ക് തയ്യാറായത്. മറിയക്കുട്ടി കൊലക്കേസ്സിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചവരെക്കൂടി നുണപരിശോധനയ്ക്ക് വിധേയമാക്കിയതോടെ കൊലപാതകത്തിലെ ദുരൂഹതകൾ വർദ്ധിച്ചിരിക്കുകയാണ്.