ബോംബെ ഡൈയിങിനെതിരെ ശിക്ഷാ നടപടിയുമായി സെബി

ന്യൂഡല്‍ഹി: ബോംബെ ഡൈയിംഗ് ആൻഡ് മാനുഫാക്ചറിംഗ് കമ്പനിയെ രണ്ട് വർഷത്തേക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ രാജ്യത്തെ ഓഹരി വിപണിയിൽ നിന്ന് വിലക്കി. റിയൽ എസ്റ്റേറ്റ്, പോളിസ്റ്റർ, ടെക്സ്റ്റൈൽ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി സാമ്പത്തിക രേഖകളിൽ കൃത്രിമം നടത്തിയെന്ന ആരോപണം നേരിടുന്നുണ്ട്.

വാദിയ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ബോംബെ ഡൈയിംഗ് ആൻഡ് മാനുഫാക്ചറിംഗ് കമ്പനി. ഇവരെ കൂടാതെ മറ്റ് ഒമ്പത് കമ്പനികളും രേഖകളിൽ കൃത്രിമം കാട്ടിയെന്ന ആരോപണം നേരിടുന്നുണ്ട്. ബോംബെ ഡൈയിംഗ് ആൻഡ് മാനുഫാക്ചറിംഗ് കമ്പനിക്ക് പുറമേ, അതിന്‍റെ പ്രമോട്ടർമാരായ നുസ്ലി എൻ വാദിയയെയും രണ്ട് മക്കളെയും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്ന് രണ്ട് വർഷത്തേക്ക് വിലക്കിയതായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പ്രസ്താവനയിൽ പറഞ്ഞു. 

Read Previous

തിരുവനന്തപുരം വിമാനത്താവളം കാർബൺ ന്യൂട്രലാകുന്നു

Read Next

ഡെങ്കിപ്പനി ബാധിച്ച രോഗി മരിച്ച സംഭവം; നൽകിയത് മോശം അവസ്ഥയില്‍ സൂക്ഷിച്ച പ്ലേറ്റ്‌ലെറ്റ്