‘കാന്താര’യെ പുകഴ്ത്തി രജനികാന്ത്; സ്വപ്ന സാക്ഷാത്കാരമെന്ന് ഋഷഭ് ഷെട്ടി

കന്നഡ ചിത്രമായ ‘കാന്താര’ രാജ്യത്തുടനീളം വിജയകരമായി പ്രദർശനം തുടരുകയാണ്. ഋഷഭ് ഷെട്ടി സ്വന്തം സംവിധാനത്തിൽ പ്രധാന വേഷത്തിലെത്തുന്ന ‘കാന്താര’ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്തും പ്രദർശനം നടത്തുന്നുണ്ട്. നേരത്തെ കാന്താരയെ പ്രശംസിച്ച് വിവിധ ഭാഷകളിൽ നിന്നുള്ള സെലിബ്രിറ്റികൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തും ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ്.

കാന്താര കണ്ട് രോമാഞ്ചമുണ്ടായെന്ന് രജനികാന്ത് ട്വിറ്ററിൽ കുറിച്ചു. ഋഷഭ് ഷെട്ടിയെ പേരെടുത്ത് അഭിനന്ദിക്കുകയും ചെയ്തു. തന്‍റെ സ്വപ്നം സാക്ഷാത്കരിച്ചത് പോലെയാണെന്നും ഗ്രാമീണ കഥകൾ ചെയ്യാൻ തന്നെ പ്രചോദിപ്പിച്ചത് രജനികാന്താണെന്നും ഋഷഭ് ഷെട്ടി പ്രതികരിച്ചു.

‘കാന്താര’ ഒരു വലിയ സിനിമാറ്റിക് നേട്ടമാണെന്ന് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. “ഋഷഭ് ഷെട്ടി ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപോലെ കഴിവുള്ളയാളാണ്. ഹൊംബാലെ ഫിലിംസ്, നിങ്ങൾ എന്തൊക്കെ തരം ഉള്ളടക്കമാണ് നിർമ്മിക്കുന്നത്?, വഴി കാണിച്ചതിന് നന്ദി. മനോഹരമായ അവസാന 20 മിനിറ്റിനായി കാത്തിരിക്കുക,” എന്നാണ് പൃഥ്വിരാജ് ട്വീറ്റ് ചെയ്തത്.

Read Previous

കോഴിക്കോട്ട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

Read Next

ചികിത്സാ ദുരിതത്തിൽ ഇടമലക്കുടി; ഹെല്‍ത്ത് സെന്‍ററില്‍ ആകെയുള്ളത് പാരസറ്റാമോൾ