ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് :കെ. എസ്. ടി. പി റോഡിൽ കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് ക്ഷേത്രത്തിന് സമീപം കെട്ടിടത്തിന് മോടി കൂട്ടാൻ മുറിച്ചു മാറ്റിയ തണൽ മരങ്ങൾക്ക് പകരം മരച്ചെടികൾ നട്ടുപിടിപ്പിക്കാനെത്തിയ സാമൂഹ്യ പ്രവർത്തകർക്ക് നേരെ കെട്ടിട ഉടമയുമായി ബന്ധപ്പെട്ടവരുടെ കയ്യേറ്റ ശ്രമം.
ഇന്നലെ ഉച്ചക്ക് കൊവ്വൽപ്പള്ളിയിലെ പ്രവാസി സന്തോഷുൾപ്പെടെ ഏതാനും പൊതുപ്രവർത്തകർ നാലു മര തൈകളുമായി മാതോത്ത് ക്ഷേത്ര പരിസരത്തെത്തിയപ്പോൾ സന്തോഷിനെ ഷർട്ടിന്റെ കോളറിൽ പിടിച്ച് മർദ്ദിക്കുകയും സ്വർണ്ണ മാല പൊട്ടിച്ച് കളയുകയും ചെയ്തു. തണൽ മരം മുറിച്ചു മാറ്റിയ സ്ഥലത്ത് വീണ്ടും മര തൈകൾ നടാൻ നീക്കം നടക്കുന്നത് മുൻകൂട്ടി മനസ്സിലാക്കിയ കെട്ടിട ഉടമകൾ, പൊതുപ്രവർത്തകർ മര തൈകളുമായെ ത്തുന്നതിന് മുമ്പെ കെട്ടിട പരിസരത്ത് നിന്നും ഏറെ മുൻഭാഗത്തേക്ക് മാറി ടാർ റോഡിനടുത്തായി അഞ്ച് തണൽ മര തൈകൾ വെച്ച് പിടിപ്പിക്കുകയായിരുന്നു.