ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് 5 രൂപ കൂട്ടും. കർഷകർ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം ആരാഞ്ഞ് പരിശോധന പൂർത്തിയാക്കിയ ശേഷം വില വർദ്ധനവ് നടത്തുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു.
“ഇതുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനങ്ങളും ഉണ്ടാകും. മൂന്നംഗ സമിതിയുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് പാലിന്റെ വില വർധിക്കും. അഞ്ചു രൂപയായിരിക്കും വർധിപ്പിക്കുക.” മന്ത്രി പറഞ്ഞു.
ജനുവരി മുതൽ വില വർദ്ധനവ് ഉണ്ടാകുമെന്നാണ് അറിയുന്നത്. വെറ്ററിനറി സർവകലാശാല, സർക്കാർ, മിൽമ എന്നിവയുടെ പ്രതിനിധികൾ സമിതിയുടെ ഭാഗമാണ്.