ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ ജില്ലാ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം കൈ ഒടിച്ചെന്ന പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ. സംഭവത്തിൽ കുസാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ സോമൻ കളമശേരി പൊലീസിൽ പരാതി നൽകി. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് പ്രജിതിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു.
കുസാറ്റിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിനിടെയാണ് മർദ്ദനമുണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ആരോപണങ്ങൾ എസ്എഫ്ഐയും ജില്ലാ പ്രസിഡന്‍റ് പ്രജിതും നിഷേധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനെ മർദ്ദിച്ചിട്ടില്ലെന്നും മാർച്ചിനിടെ ചെറിയ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും സുരക്ഷാ ഉദ്യോഗസ്ഥന് എങ്ങനെയാണ് പരിക്കേറ്റതെന്ന് അറിയില്ലെന്നും പ്രജിത് പറഞ്ഞു.