താമസ നിയമങ്ങള്‍ ലംഘിച്ചു; ബഹ്റൈനിൽ 46 പ്രവാസികളെ പരിശോധനയില്‍ പിടികൂടി

മനാമ: റസിഡൻസി ചട്ടങ്ങൾ ലംഘിച്ചതിന് ബഹ്റൈനിൽ 46 പ്രവാസികളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. പാസ്പോർട്ട് ആൻഡ് റെസിഡൻസി അഫയേഴ്സ് (എൻപിആർഎ), രാജ്യത്തെ പോലീസ് ഡയറക്ടറേറ്റുകൾ എന്നിവയുമായി സഹകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇന്‍വെസ്റ്റിഗേഷന്‍ ആൻഡ് ഫോറൻസിക് സയൻസസ് ആണ് പരിശോധന നടത്തിയത്.

അറസ്റ്റിലായവരിൽ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചകളിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അധികൃതർ വ്യാപകമായ പരിശോധനകൾ നടത്തിയിരുന്നു.

K editor

Read Previous

ദീപാവലി അവധി; കമ്മോഡിറ്റി മാർക്കറ്റിൽ മാത്രം ഇന്ന് വ്യാപാരം

Read Next

യുഎഇയിലെ സ്വകാര്യ മേഖലയില്‍ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്