കാർത്തി ചിത്രം സര്‍ദാറിന് രണ്ടാം ഭാഗം വരും

കാർത്തിയുടെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് സർദാർ. പി.എസ്. മിത്രനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സർദാറിന്‍റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്.

വലിയ ഹിറ്റായി മാറിയ ‘സർദാറി’ന്‍റെ വിജയാഘോഷത്തിലാണ് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയത്. ‘സർദാറി’ലേതായി കാണിച്ച ക്ലിപ്പിന്‍റെ അവസാനം, കഥ രണ്ടാം ഭാഗത്തിലും തുടരുമെന്ന് പ്രഖ്യാപിച്ചു. ജി.വി. പ്രകാശ് കുമാറാണ് സർദാറിന് സംഗീതം പകർന്നിരിക്കുന്നത്. റൂബൻ എഡിറ്ററും ജോർജ് സി വില്യംസ് ഛായാഗ്രഹണവും നിർവഹിച്ചു.

പ്രിൻസ് പിക്ചേഴ്സിന്‍റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് സർദാർ നിർമ്മിച്ചത്. ഫോർച്യൂൺ സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.  പി.എസ്. മിത്രൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

K editor

Read Previous

ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീം പരോളിനിടെ മ്യൂസിക് വീഡിയോ പുറത്തിറക്കി

Read Next

കറൻസി നോട്ടുകളിൽ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ വേണമെന്ന് കെജ്രിവാള്‍