കര്‍ണാടകയില്‍ മഠാധിപതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ബെംഗളൂരു: കർണാടകയിൽ ഒരു മഠാധിപതിയെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. ലിംഗായത്ത് വിഭാഗത്തിന്റെ പ്രമുഖ മഠമായ രാമനഗരയിലെ മാഗഡി കുഞ്ചുഗല്‍ബംഡേ മഠം മഠാധിപതി ബസവലിംഗ സ്വാമിയെയാണ് മഠത്തിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് ശേഷവും മുറി തുറന്നിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെട്ട മഠത്തിലെ ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സ്വാമി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. തന്നെ ചിലർ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി സ്വാമി ഇതിൽ പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മഠാധിപതി സ്ഥാനത്ത് നിന്ന് തന്നെ നീക്കാനാണ് ഇങ്ങനെ ചെയ്തതെന്നും കുറിപ്പിൽ പറയുന്നു.

Read Previous

ഭാര്യയെ ശല്യപ്പെടുത്തിയെന്ന് പരാതി; യുവാവിനെയും മാതാപിതാക്കളെയും വെടിവച്ചു കൊന്നു

Read Next

ജയലളിതയുടെ സഹോദരന്റെ മരണത്തിലും ദുരൂഹതയെന്ന് ആരോപണം