ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കല്ല്യാണം കഴിക്കാമെന്ന് പറഞ്ഞ് കാലിക്കടവ് ചൂരി കൊവ്വലിലെ അനീഷ് 32, അന്യമതസ്ഥയായ കുണിയ യുവതിയെ ഒപ്പം താമസിപ്പിച്ചത് ഒന്നര വർഷക്കാലം. ഒടുവിൽ യുവതി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ രണ്ട് മക്കളുടെ പിതാവായ അനീഷ് മുങ്ങുകയും ചെയ്തു. യുവതിയുടെ പിതാവ് ആന്ധ്രസ്വദേശിയും മാതാവ് കർണാടക കുടക് സ്വദേശിനിയുമാണ് 2018 ലാണ് പെയിന്റിംഗ് തൊഴിലാളിയായ അനീഷുമായി, 24 കാരിയും അവിവാഹിതയുമായ യുവതി പരിചയത്തിലും പിന്നീട് പ്രണയത്തിലുമായത്.
ബങ്കളം, ചാലിങ്കാൽ, കുണിയ ഭാഗങ്ങളിൽ വാടക ക്വാർട്ടേഴ്സെടുത്ത് യുവതിയെ താമസിപ്പിക്കുകയും, യുവതി ഗർഭിണിയായതോടെ അനീഷ് ഉപേക്ഷിച്ച് മുങ്ങുകയുമായിരുന്നു. വിവാഹം കഴിച്ച് സംരക്ഷിക്കാമെന്ന ഉറപ്പിൻ മേലാണ് ഒപ്പം താമസിച്ചതെന്ന് യുവതി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമുള്ള അനീഷ് വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെ യുവതി ചന്തേര പോലീസിലെത്തി നേരിട്ട് പരാതി നൽകുയായിരുന്നു.
പീഡനം നടന്നത് നീലേശ്വരം പോലീസ് അതിർത്തിയിൽപ്പെട്ട ബങ്കളത്താണെന്നതിനാൽ , ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത കേസ് , നീലേശ്വരം പോലീസിന് കൈമാറുകയും പോലീസ് അന്വേഷണമാരംഭിക്കുകയും ചെയ്തു. പീഡനത്തിനിരയായ യുവതിയിൽ നിന്നും പോലീസ് ഇന്ന് വീണ്ടും മൊഴിയെടുത്ത ശേഷം അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളുണ്ടാവും.