യുകെ പ്രധാനമന്ത്രി ഋഷി സുനകിനെ അഭിനന്ദിച്ച് അമുൽ

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനകിന് ഒരു കിടിലൻ ഡൂഡിലിലൂടെ അഭിനന്ദിനമറിയിച്ച് അമുൽ. ഋഷി സുനകിനുള്ള ആശംസകൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. അമുൽ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കുവച്ചത്. ‘ഋഷി സുനുക്. പ്രൈം മഖാൻ’ എന്നാണ് ചിത്രത്തിൽ എഴുതിയിരിക്കുന്നത്. ഈ വർഷം ബ്രിട്ടന്‍റെ മൂന്നാമത്തെ പ്രധാനമന്ത്രിയായ ഋഷി സുനക്, ഈ പദവി വഹിക്കുന്ന ആദ്യ ഇന്ത്യൻ വംശജനായി ചരിത്രം രചിച്ചു.

Read Previous

പ്ലേറ്റ് ലെറ്റിന് പകരം ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച സംഭവം; ആശുപത്രി പൊളിക്കാൻ ഉത്തരവിട്ട് സർക്കാർ

Read Next

സെറ്റ് പരീക്ഷയ്ക്ക് ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാം