ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
‘മലൈക്കോട്ടൈ വാലിബൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ‘ചെമ്പോത്ത് സൈമൺ’ എന്നാണ് മോഹൻലാൽ കഥാപാത്രത്തിന്റെ പേര് എന്നാണ് റിപ്പോർട്ടുകൾ. ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള പീരിയഡ് ഡ്രാമ ആയിരിക്കും ചിത്രം. ഗുസ്തിക്കാരന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.
ഷിബു ബേബി ജോണാണ് ചിത്രം നിർമ്മിക്കുന്നത്. ആന്ധ്രാപ്രദേശ് ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘നൻപകൽ നേരത്തു മയക്കം’ ആണ് ലിജോയുടെ ഏറ്റവും പുതിയ പ്രൊജക്ട്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക.