എല്‍ദോസിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുവാൻ സർക്കാർ. അപ്പീല്‍ നല്‍കാമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ബലാൽത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുണ്ടെന്നാണ് നിയമോപദേശം ലഭിച്ചത്. അഡി. സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ നൽകിയിരിക്കുന്നത്.

ഇന്നലെ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ചരവരെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ വെച്ച് എല്‍ദോസിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി എൽദോസ് സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.

മൊബൈൽ ഫോൺ അന്വേഷണസംഘത്തിന് ഇന്നലെ നൽകിയിരുന്നു. സംഭവ ദിവസങ്ങളിൽ ഈ ഫോൺ തന്നെയാണോ ഉപയോഗിച്ചത് എന്ന് അറിയാൻ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.  

Read Previous

​ഗുരുതരപരിക്കേറ്റ് സഹായത്തിന് അപേക്ഷിച്ച് പെൺകുട്ടി; ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് ദൃക്‌സാക്ഷികൾ

Read Next

സുപ്രീംകോടതി വിധിപ്രകാരം തുടരാനാകില്ല; വി.സിമാരെ പുറത്താക്കാനുള്ള നീക്കവുമായി ഗവർണർ മുന്നോട്ട്