ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ആലപ്പുഴ: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിന്‍റെ ചേർത്തലയിലെ വീട് കോടതി ജപ്തി ചെയ്തു. ശ്രീവത്സം ഗ്രൂപ്പ് നൽകിയ ഹർജിയിൽ എറണാകുളം സബ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് നടപടി.
കടം വാങ്ങിയ നാല് കോടി രൂപ മോൻസൺ മാവുങ്കൽ തിരികെ നൽകിയില്ലെന്ന പരാതിയുമായാണ് ശ്രീവത്സം ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. മോൻസന്‍റെ വീട് ഉൾപ്പെടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് മോൻസൺ മാവുങ്കലിന്‍റെ ചേർത്തലയിലെ വീട് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്. നടപടിയുടെ ഭാഗമായി കോടതി ഉദ്യോഗസ്ഥർ വീട്ടിലെത്തി നോട്ടീസ് ഒട്ടിച്ചു.